പാലായില്‍ വിജയം നേടുക എന്ന ലക്ഷ്യത്തോടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് BJPയെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. പാലായില്‍ ആരാണ് സ്ഥാനാര്‍ത്ഥിയെന്ന് ദേശീയ പാര്‍ലമെന്ററി സമിതി തീരുമാനിക്കും. നിലവില്‍ പറഞ്ഞു കേള്‍ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ തന്നെയാവും മത്സരരംഗത്തെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാന്‍ കഴിയില്ല. പാലായുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കുന്നവരില്‍ പലരും ഏതുമുന്നണിയില്‍ മത്സരിക്കുമെന്ന് വ്യക്തമല്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. BJPയ്ക്ക് ഉറച്ച അടിസ്ഥാന വോട്ടുകളുള്ള പാലായില്‍ സംഘടനയെ ശക്തിപ്പെടുത്തി വിജയമുറപ്പിക്കുക എന്ന ദൗത്യമാണ് തനിക്കുള്ളതെന്നും സ്ഥാനാര്‍ത്ഥിയാരെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി