Breaking...

9/recent/ticker-posts

Header Ads Widget

ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തിരിതെളിഞ്ഞു.



സംസ്ഥാന ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് പാലായില്‍ തിരിതെളിഞ്ഞു. അല്‍ഫോന്‍സാ കോളേജ് ഗ്രൗണ്ടില്‍ ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വഹിച്ചു. പാലാ ചലഞ്ചേഴ്‌സ് ക്ലബ്  പ്രസിഡന്റ്  സൂരജ് മാത്യു മണര്‍കാട് അദ്ധ്യക്ഷനായിരുന്നു. യോഗത്തില്‍ റവ. ഫാ ജോസഫ് തടത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ചാമ്പ്യന്‍ഷിപ്പ് പതാക ഉയര്‍ത്തല്‍ നഗരസഭാദ്ധ്യക്ഷ  ദിയ ബിനു പുളിക്കക്കണ്ടം നിര്‍വ്വഹിച്ചു. P.C. ആന്റണി, രാജു ജേക്കബ് അരീത്,  ബിജു ജോസഫ് തെങ്ങുംപള്ളില്‍, പ്രൊഫ സിസ്റ്റര്‍ മിനിമോള്‍ മാത്യു, സി. മെല്‍ബിന്‍ FCC, CBC ജോയിന്റ് സെക്രട്ടറി ബിനോയി തോമസ്  K.R സൂരജ് ,  C V സണ്ണി തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ച് വര്‍ണാഭമായ വിളംബര റാലിയും നടന്നു.  14 ജില്ലകളില്‍ നിന്നുള്ള ടീമുകളാണ് 3 വേദികളിലായുള്ള മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്. ജനുവരി 27 ചൊവ്വാ വൈകിട്ട് സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാന ചടങ്ങും ജലവിഭവവകുപ്പ് മന്ത്രി  റോഷി അഗസ്റ്റ്യന്‍ നിര്‍വ്വഹിക്കും. മാണി സി. കാപ്പന്‍ MLA , ജോസ് K മാണി എംപി തുടങ്ങിയവര്‍ സംബന്ധിക്കും.



Post a Comment

0 Comments