Breaking...

9/recent/ticker-posts

Header Ads Widget

ചെമ്പിളാവില്‍ തെരുവുനായയുടെ കടിയേറ്റ് വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു.



കിടങ്ങൂര്‍ പഞ്ചായത്തിലെ ചെമ്പിളാവില്‍ തെരുവുനായയുടെ കടിയേറ്റ് വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വന്തം വീട്ടുമുറ്റത്ത് വച്ചാണ് ഇവരെ നായ ആക്രമിച്ചത്. കൈകള്‍ക്ക് ഗുരുതര പരിക്കേറ്റ വയോധിക പാലാ ജനറലാശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച ഇതേ നായ മറ്റൊരാളെ ആക്രമിച്ചിരുന്നതായി സമീപവാസികള്‍ പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കിടങ്ങുര്‍ പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം ഡോഗ് ക്യാച്ചര്‍ ജയകുമാര്‍ അക്രമാസക്തനായ തെരുവു നായയെ കീഴടക്കി പിടിച്ചു കൂട്ടിലാക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്, മെമ്പര്‍മാരായ മഹേഷ് കുമാര്‍, രാജേഷ് മോനിപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments