കാണക്കാരി ഗ്രാമപഞ്ചായത്തിന്റെ 2026- 27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആഷാ മോള്‍ ജോബി അവതരിപ്പിച്ചു. 17 കോടി 87 ലക്ഷത്തി 12 ആയിരത്തി 674 രൂപ  വരവും, 16 കോടി 58 ലക്ഷത്തി 76 ആയിരത്തി 4 രൂപ ചെലവും, ഒരുകോടി 28 ലക്ഷത്തി 36 ആയിരത്തി, അറുനൂറ്റി എഴുപത് രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത് . കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മാലിന്യനിര്‍മാര്‍ജനം, പാര്‍പ്പിട പദ്ധതികള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജ്ജ സംരക്ഷണം, ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, വയോജനക്ഷേമം എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് പഞ്ചായത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതി ലക്ഷ്യം വെച്ചുള്ളതാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് കുറുമുള്ളൂര്‍ പറഞ്ഞു. ബജറ്റ് അവതരണ യോഗത്തില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു തൂമ്പുങ്കല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.