മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥി മഹോത്സവത്തിന് കൊടിയേറി. രാവിലെ 10.30 ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ് നടന്നു. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങുകളാണ് ഉത്സവത്തോടനുബന്ധിച്ച് നടക്കുന്നത്. രണ്ടാം ദിവസം മുതല്‍ ഉച്ചയ്ക്ക് 12ന് ഉത്സവബലി ദര്‍ശനവും വൈകിട്ട് കൊടിപ്പുറത്ത് വിളക്കും നടക്കും.
വിനായക ചതുര്‍ത്ഥി ദിനമായ 14ന് രാവിലെ 5.30ന് മള്ളിയൂര്‍ പരമേശ്വരന്‍, നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ 10,008 നാളികേരത്തിന്റെ മഹാഗണപതി ഹോമം ആരംഭിക്കും. മഹാഗണപതി ഹോമത്തിനുശേഷം ഗജപൂജയും ആനയൂട്ടും നടക്കും. ശ്രീബലി എഴുന്നള്ളത്ത്, പദ്മശ്രീ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ നൂറിലേറെ കലാകാരന്മാര്‍ പങ്കെടുക്കുന്ന പഞ്ചാരിമേളം, കാഴ്ചശ്രീബലി, വലിയവിളക്ക്, വേലകളി, പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളം, പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റം എന്നിവ വിനായകചതുര്‍ഥി ദിനത്തില്‍ നടക്കും. സെപ്റ്റംബര്‍ 15ന് ആറാട്ടോടെ ഉത്സവം സമാപിക്കും.





0 Comments