Breaking...

9/recent/ticker-posts

Header Ads Widget

റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി



റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന്‌തോട് കോയിത്തുരുത്തില്‍ റോയി ജോര്‍ജ്ജിന്റെ മൃതദേഹമാണ് വീട്ടിനുള്ളില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ കട്ടിലിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.  മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച രാത്രി ഒന്‍പതേമുക്കാലോടെയാണ് മൃതദേഹം കണ്ടെത്തിയത്.സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തിയത്. റോയി ജോര്‍ജ്ജ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ ബീഹാറിലും മക്കള്‍ ബാംഗ്ലൂരിലും ആന്ധ്രയിലും ജോലി ചെയ്ത് വരികയാണ്.




Post a Comment

0 Comments