Breaking...

9/recent/ticker-posts

Header Ads Widget

കൂടല്ലൂര്‍ പബ്ലിക് ഹെല്‍ത്ത് സെന്റര്‍ കെട്ടിടവും പരിസരങ്ങളും ശുചീകരിച്ചു



ഗാന്ധിജയന്തി ദിനത്തോടാനുബന്ധിച്ചു  കൂടല്ലൂര്‍ പബ്ലിക് ഹെല്‍ത്ത് സെന്റര്‍ കെട്ടിടവും പരിസരങ്ങളും  കിടങ്ങൂര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. കാടും പടലും കയറി  ഉപയോഗശൂന്യമായി നാളുകളായി കിടന്ന കേന്ദ്രമാണ്  വൃത്തിയാക്കിയത്. കൂടല്ലൂര്‍ പള്ളിക്കു സമീപമുള്ള കെട്ടിടം ഹെല്‍ത്ത് സെന്ററിനായി കൂടല്ലൂര്‍ പള്ളിയില്‍ നിന്നും സൗജന്യമായി വിട്ടുനല്‍കിയിരുന്നതാണ്. കൂടല്ലൂര്‍ PHC യുടെ പഴയ ഡോക്ടെഴ്‌സ് ക്വാര്‍ട്ടേഴ്‌സ്, പാലിയെറ്റീവ് കെയര്‍ യൂണിറ്റിനായി മാറ്റുന്നതിന്റെ ഭാഗമായാണ് ശുചീകരണം നടത്തിയത്. കൂടല്ലൂര്‍ സെന്റ് ജോസഫ് പള്ളി വികാരി  ഫാദര്‍ സിറിയക് വടക്കേല്‍ ഉദ്ഘാടനം ചെയ്തു. വൈസ്‌മെന്‍ ക്ലബ്ബ്  കിടങ്ങൂരിന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കം മുപ്പതോളം  അംഗങ്ങളാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നത്. വൈസ്‌മെന്‍ ക്ലബ് പ്രസിഡന്റ്  ജയ്‌സണ്‍ ജോസഫ് കളപ്പുര , മുന്‍ പ്രസിഡന്റുമാരായ  എം എം വര്‍ഗീസ്, ബാബു പി പി, എ എം മാത്യു, സെക്രട്ടറി സണ്ണി തോമസ്, ട്രഷറര്‍ ബിനോയ് നെല്ലിക്കുന്നേല്‍, കൂടല്ലൂര്‍ ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബു, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഹെഡ് ഷീലാ റാണി  തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments