കോട്ടയത്ത് സംക്രാന്തിക്ക് സമീപം ഓട്ടോറിക്ഷക്കുള്ളില്‍ ഡ്രൈവറെ മരിച്ചനിലയില്‍ കണ്ടെത്തി. സംക്രാന്തി ചാത്തുകുളം മാളിയേക്കല്‍ സിബിയാണ് (52) മരിച്ചത്.രാത്രിയില്‍ ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയ സിബി വീണ്ടും വാഹനത്തിനരികിലേക്ക് പോയിരുന്നു.ഭാര്യ ധ്യാനകേന്ദ്രത്തില്‍ പോയിരുന്നതിനാല്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.പുലര്‍ച്ചെ അയല്‍വാസികള്‍ ശ്രദ്ധിച്ചപ്പോഴാണ് വാഹനത്തിന് സമീപം വീണു കിടക്കുന്ന നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്.ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പാറമ്പുഴ ബത്ലഹേം പള്ളിയില്‍നടക്കും.
0 Comments