നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പൈപ്പില്‍ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരണമടഞ്ഞു. പുതുപ്പള്ളി ഇരവിനല്ലൂര്‍ പാറേല്‍പ്പറമ്പില്‍ ശ്രീകുമാര്‍ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ കൊല്ലാടിനും നാല്‍ക്കവലയ്ക്കും ഇടയില്‍ മലമേല്‍ക്കാവ് ക്ഷേത്രത്തിനു സമീപം വക്കീല്‍പ്പടിയിലായിരുന്നു അപകടം. നാല്‍ക്കവലയില്‍ നിന്നും കൊല്ലാട് പാറയ്ക്കല്‍ക്കടവ് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ശ്രീകുമാര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ പൈപ്പില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീകുമാറിനെ നാട്ടുകാര്‍ ചേര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ശ്രീകുമാര്‍ പുലര്‍ച്ചെയാണ് മരണമടഞ്ഞത്.
0 Comments