Breaking...

9/recent/ticker-posts

Header Ads Widget

ലോക എയ്ഡ്‌സ് ദിനാചരണവും, മെഗാ രക്തദാന ക്യാമ്പും, രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും



കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ ജില്ലാ ആരോഗ്യവകുപ്പിന്റെയും, പാലാ ബ്ലഡ്  ഫോറത്തിന്റെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും സഹകരണത്തോടെ ലോക എയ്ഡ്‌സ് ദിനാചരണവും മെഗാ രക്തദാന ക്യാമ്പും രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും  നടത്തി. കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പാരീഷ് ഹാളില്‍ വെച്ച് നടന്ന ക്യാമ്പില്‍ ഫാ. സ്‌കറിയ വേകത്താനം അദ്ധ്യക്ഷത വഹിച്ചു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി   ഉദ്ഘാടനം ചെയ്തു. 


ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി.പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്‍കി. എ.കെ.സി.സി. പ്രസിഡന്റ് ജോജോ പടിഞ്ഞാറയില്‍, പാലാ ബ്ലഡ് ഫോറം ഡയറക്ടര്‍ ബോര്‍ഡ് അംഗം ജയ്‌സണ്‍ പ്ലാക്കണ്ണി, പിതൃവേദി പ്രസിഡന്റ് ഡേവീസ് കല്ലറയ്ക്കല്‍, മാതൃവേദി പ്രസിഡന്റ് നൈസ് ലാലാ തെക്കലഞ്ഞിയില്‍ , ജോയല്‍ ആമിക്കാട്ട്, ഡോക്ടര്‍ മാമച്ചന്‍ , സിസ്റ്റര്‍ ആഗ്‌നസ് , സിസ്റ്റര്‍ ബിന്‍സി  എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പിന് പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്ക് നേതൃത്വം നല്‍കി. ക്യാമ്പില്‍ അന്‍പതോളം പേര്‍ രക്തം ദാനം ചെയ്തു. ജോഷി കുമ്മേനിയില്‍ , ജസ്റ്റിന്‍ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട്, തോമസ് ആണ്ടുക്കുടിയില്‍ , ബിജു കോഴിക്കോട്ട്, ജോസ് കോഴിക്കോട്ട്, ബിജു ഞള്ളായില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments