ഇന്ത്യയില്‍ നിന്നും ഭൗതിക വസ്തുക്കളല്ല തത്വചിന്തയാണ് കയറ്റുമതി ചെയ്യപ്പെട്ടതെന്ന് ബ്രിട്ടീഷ് ചരിത്രകാരനായ വില്യം ഡാല്‍ റിംപിള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ആശയങ്ങളുടെ ഒരു പാക്കേജ് തന്നെ ലോകമെങ്ങും വ്യാപിക്കുകയുണ്ടായി. പ്രയോഗ ക്ഷമതയുള്ള ആശയങ്ങളായിരുന്നു അവയെന്നും അദ്ദേഹം പറഞ്ഞു. റോമന്‍ അക്കങ്ങള്‍ ഉപയോഗത്തില്‍ വരുന്നതിനു മുന്‍പു തന്നെ പൂജ്യം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ അക്കങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി യോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രശ്‌സത ബ്രിട്ടീഷ് ചരിത്രകാരനായ വില്യം ഡാല്‍ റിംപിള്‍.

ഇന്ത്യന്‍ ആശയങ്ങള്‍ ലോകത്തിലെങ്ങും വ്യാപിച്ചതും അവ ലോകത്തിന്റെ ആശയമായി എങ്ങനെ പരിണമിച്ചുവെന്നും വിശദമാക്കിക്കൊണ്ട് താനൊരു ചരിത്രകാരന്‍ മാത്രമാണെന്നും തന്നെ ഒരു രാഷ്ട്രീയക്കാരനായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ എങ്ങനെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലോകത്തെ അറിയിച്ച ചരിത്രകാരനാണ് വില്യം ഡാല്‍ റിംപിളെന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്തു കൊണ്ട് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് പറഞ്ഞു. വിവിധ വിജ്ഞാന ശാഖകളുടെ സംഗമമാണ് ഡാല്‍ റിംപിളിന്റെ പ്രതിഭയുടെ മേന്മയെന്ന് കോളേജ് ബര്‍സാര്‍ റവ.ഫാ. ആലപ്പാട്ടു മേടയില്‍ അഭിപ്രായപ്പെട്ടു. പ്രാചീന ഇന്ത്യയിലെ ആശയങ്ങള്‍ ലോകത്തെ പരിവര്‍ത്തിപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം ശ്രോതാക്കളുമായി സംവാദം നടത്തി. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. സാല്‍വിന്‍ കെ തോമസ് കാപ്പിലിപ്പറസില്‍ നന്ദി പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലും ഡി.സി ബുക്‌സും ഉന്നത് ഭാരത് അഭിയാനും സഹകരിച്ച് നടത്തിയ പരിപാടിയില്‍ നിരവധി ചരിത്രകാരന്മാര്‍ പങ്കെടുക്കുകയുണ്ടായി. ഡോ. രതീഷ് എം. പ്രൊഫ ഡോ. തോമസ് സ്‌കറിയ , ഡോ. ലിബിന്‍ കുര്യാക്കോസ് , ആശിഷ് ജോസഫ് ,ശില്പ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments