കിടങ്ങൂര്‍ പുന്നത്തുറ NSS കരയോഗത്തിന്റെയും ഐശ്വര്യ വനിതാ സമാജത്തിന്റെയും സംയുക്ത പൊതുയോഗം ഞായറാഴ്ച കരയോഗം ഹാളില്‍ നടന്നു. കരയോഗം പ്രസിഡന്റ് ജി വിശ്വനാഥന്‍ നായര്‍ അധ്യക്ഷനായിരുന്നു. കേരള സര്‍ക്കാരിന്റെ കേരള ശ്രീ പുരസ്‌കാരം നേടിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ TK ജയകുമാറിനെ ആദരിച്ചു. കരയോഗം പ്രസിഡന്റ് വിശ്വനാഥന്‍ നായര്‍ വനിതാസമാജം പ്രസിഡന്റ് എസ് രാജമ്മ എന്നിവര്‍ പൊന്നാട അണിയിച്ചു. ഉയര്‍ന്ന മാര്‍ക്കോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ MBBS ന് അഡ്മിഷന്‍ നേടിയ J ചിദാനന്ദിന് കരയോഗത്തിന്റെ പുരസ്‌കാരം നല്‍കി. സെക്രട്ടറി B ശശിധരന്‍ നായര്‍ , TR വേണു ഗോപാലന്‍ നായര്‍, അനില്‍ പാഴൂരാത്ത്, ഉണ്ണി തിരുമല , സതീഷ് KR, കരയോഗം വനിതാ സമാജം സെക്രട്ടറി ഗീത B നായര്‍, ഗിരിജാ B നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments