Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്തെ ആകാശപാത പൂര്‍ണ്ണമായി പൊളിച്ച് നീക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം ഉണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.



കോട്ടയത്തെ ആകാശപാത പൂര്‍ണ്ണമായി പൊളിച്ച് നീക്കണമെന്ന് ചെന്നൈ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് സെന്ററിന്റെ പരിശോധന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം ഉണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. മുന്‍പ് മൂന്നു തവണ ബലപരിശോധന നടത്തിയിരുന്നതാണ്. എന്നാല്‍ ആകാശപാതയ്ക്ക് എതിരായ റിപ്പോര്‍ട്ട് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ചെന്നൈ ആസ്ഥാനമായുള്ള ഏജന്‍സിയെ കൊണ്ട് പരിശോധിപ്പിച്ചത്. ഈ ഏജന്‍സി നടത്തിയ പരിശോധനയിലും ആകാശപാതയുടെ തൂണുകള്‍ക്ക് ബലക്ഷയം ഒന്നും കണ്ടെത്തിയിട്ടില്ല. മുകളിലെ ചട്ടക്കൂടില്‍ ഏതാനും ഭേദഗതികള്‍ക്ക് മാത്രമാണ് നിര്‍ദ്ദേശം ഉള്ളത്. എന്നാല്‍ പദ്ധതി ഇല്ലാതാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഒന്നുകില്‍ നിര്‍മ്മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഏല്‍പ്പിക്കുക അല്ലെങ്കില്‍ പദ്ധതി ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. കോട്ടയത്തിന്റെ അഭിമാന പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത്  വാര്‍ത്താ  സമ്മേളനത്തില്‍  പറഞ്ഞു.


.




Post a Comment

0 Comments