Breaking...

9/recent/ticker-posts

Header Ads Widget

ആറുമാനൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷം നടന്നു



ആറുമാനൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍  വാര്‍ഷികാഘോഷം അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അനീഷ് ബി കുമാര്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  ലിസമ്മ ബേബി മുഖ്യപ്രഭാഷണം നടത്തി. മികച്ച നേട്ടങ്ങള്‍  കൈവരിച്ച കുട്ടികളെ  അനുമോദിക്കല്‍, എന്‍ഡോവ്‌മെന്റ് വിതരണം ,വിവിധ മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടന്നു.

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  ജിജി  നാകമറ്റം ,വാര്‍ഡ് മെമ്പര്‍ അരവിന്ദ് V,അയര്‍ക്കുന്നം സര്‍വീസ് സഹകരണ ബാങ്ക്പ്രസിഡണ്ട്  ജോയി കൊറ്റത്തില്‍, മുന്‍ മെമ്പര്‍മാരായ  റ്റി.കെ ഉണ്ണികൃഷ്ണന്‍ പിള്ള ,ജോസ് കൊറ്റത്തില്‍ ,ഏറ്റുമാനൂര്‍ ബിപിസി ബിജുമോന്‍ കെ.എസ്,പൂര്‍വ്വ വിദ്യാര്‍ത്ഥി എബ്രഹാം ഫിലിപ്പ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്   സജിനിമോള്‍ ജി, പിടിഎ, എംപിടിഎ അംഗങ്ങള്‍  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

Post a Comment

0 Comments