Breaking...

9/recent/ticker-posts

Header Ads Widget

മകന്റെ ഓര്‍മ്മയ്ക്കായി അംഗനവാടി നിര്‍മ്മിച്ചു നല്‍കി മാതാവ് .



മകന്റെ ഓര്‍മ്മയ്ക്കായി  അംഗനവാടി നിര്‍മ്മിച്ചു നല്‍കി മാതാവ് . കുരുന്നുകള്‍ക്ക് സ്‌നേഹസ്പര്‍ശമായി  ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ 18ആം വാര്‍ഡില്‍ പരിമിതികളുടെ നടുവില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടിക്കു വേണ്ടി പേരൂര്‍ അത്തിത്തറയില്‍ പരേതനായ ജോസഫിന്റെ  ഭാര്യ സിസിലി ജോസഫ് ആണ് 3 സെന്റ് സ്ഥലം നല്‍കി 15 ലക്ഷം രൂപ ചെലവില്‍ കെട്ടിടം നിര്‍മിച്ചു നല്‍കിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന മരണമടഞ്ഞ സിസിലി ജോസഫിന്റെ മകന്‍ കുറുവച്ചന്‍ എന്നു വിളിക്കുന്ന ജയ്ജിയുടെ ഓര്‍മ്മയ്ക്കായാണ് സ്ഥലം വിട്ടു നല്‍കി അംഗന്‍വാടി നിര്‍മ്മിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു കറുത്തേടം അംഗന്‍വാടിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായ സാഹചര്യം കുറുവച്ചന്റെ അമ്മ സിസിലി ജോസഫവുമായി പങ്കുവെച്ചതിനെ തുടര്‍ന്നായിരുന്നു പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കാനുള്ള തീരുമാനം. 

പേരൂര്‍ കിണറ്റിന്‍മൂട് ഭാഗത്താണ് ആരെയും ആകര്‍ഷിക്കുന്ന സ്മാര്‍ട്ട് അങ്കണവാടി നിര്‍മിച്ചിരിക്കുന്നത് . രണ്ടു മുറികളും ശുചിമുറിയും കളിസ്ഥലവും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുതിയ അങ്കണവാടി നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാവരെയും ആകര്‍ഷിക്കും വിധം പ്രകൃതി സൗഹൃദമായ  മനോഹരമായ ചിത്രങ്ങളും കെട്ടിടത്തില്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്. സ്മാര്‍ട്ട് അംഗന്‍വാടിയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. ഫോട്ടോ അനാച്ഛാദനം  ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. ബിജെപി കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് ഡോക്ടര്‍ ശ്രീജിത്ത് കൃഷ്ണന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ വിഎസ് വിശ്വനാഥന്‍ ബീന ഷാജി വിജി ജോര്‍ജ്, വിജി ചാവറ, ഡി പി സി അംഗവും മുനിസിപ്പല്‍ കൗണ്‍സിലറുമായ ഇ എസ് ബിജു, രശ്മി ശ്യാം, ഐസിഡിസി സൂപ്പര്‍വൈസര്‍ രശ്മി രഘുനാഥ്, മേരിക്കുട്ടി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു . വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുവാന്‍ കെട്ടിടം ഉയര്‍ത്തിയാണ് പണികഴിപ്പിച്ചിരിക്കുന്നത്.  രണ്ടുവര്‍ഷം മുന്‍പാണ് സിസിലിയുടെ ഇളയ മകന്‍ ജയ്ജി മരണമടഞ്ഞത്.

Post a Comment

0 Comments