ഏറ്റുമാനൂരില്‍ അഭിഭാഷകയും മക്കളും ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും കസ്റ്റഡിയില്‍ എന്ന് സൂചന
. ജിസ്‌മോള്‍ സണ്ണിയുടെ ഭര്‍ത്താവ് ജിമ്മി, ഭര്‍തൃപിതാവ് ജോസഫ് എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. യുവതിയും മക്കളും ഭര്‍തൃവീട്ടില്‍ ശാരീരിക, മാനസിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നതായി ജിസ്‌മോളുടെ കുടുംബം ആരോപിച്ചിരുന്നു. ഇതില്‍ കുടംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഏറ്റുമാനൂരില്‍ ഹൈക്കോടതി അഭിഭാഷകയായ പാലാ മുത്തോലി സ്വദേശി അഡ്വ. ജിസ്‌മോള്‍ തോമസ് (32) മക്കള്‍ നേഹ മരിയ (4), നോറ ജിസ് ജിമ്മി (1) എന്നിവര്‍ കഴിഞ്ഞ 15നാണ് പുഴയില്‍ ചാടി ജീവനൊടുക്കിയത്. മുന്‍ പഞ്ചായത്തംഗമായിരുന്നു ജിസ്‌മോള്‍. ഭര്‍തൃ വീട്ടിലെ മാനസിക ശാരീരിക പീഡനത്തെ തുടര്‍ന്നാണ് ജിസ്‌മോള്‍ ജീവനൊടുക്കിയതെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. ഭര്‍ത്താവ് ജിമ്മിയും, അമ്മയും സഹോദരിയും ജിസ്‌മോളെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് യുവതിയുടെ കുടുംബം പറയുന്നത്. യുവതിയെ ഭര്‍തൃവീട്ടില്‍ തടഞ്ഞുവച്ചിരുന്നതായും ആരോപണമുണ്ട്. വിവാഹ ശേഷം നിരന്തരമായി യുവതി മാനസിക പീഡനം നേരിട്ടതായാണ് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. മകളെ ജിമ്മി നേരത്തെ ഉപദ്രവിച്ചിട്ടുള്ളതായി ജിസ്‌മോളുടെ അച്ഛന്‍ പറഞ്ഞിരുന്നു. ജിസ്‌മോള്‍ക്ക് ഭര്‍തൃവീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുസംബന്ധിച്ച് വീട്ടില്‍ സംസാരിച്ചിട്ടുണ്ട്. നീതിക്കായി നിയമപരമായി പോരാടുമെന്നും ജിസ്‌മോളുടെ കുടുംബം നേരത്തെ അറിയിച്ചിരുന്നു.
0 Comments