എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. 72 ക്യാമ്പുകളിലായി 38 ലക്ഷത്തി നാല്പത്തിരായിരത്തി തൊള്ളായിരത്തി പത്ത് ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം നടത്തിയത്. 2 ഘട്ടങ്ങളിലായാണ് മൂല്യം നിര്‍ണയം നടന്നത്. കോട്ടയം ജില്ലയില്‍ 18705 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത് 9179 ആണ്‍കുട്ടികളും 9526 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയത്. മൂല്യനിര്‍ണയം നടത്തുന്നതിനായി 950 അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരെയും ഒമ്പതിനായിരത്തോളം എക്സാമിനര്‍മാരെയും നിയമിച്ചിരുന്നു. മേയ് 9ന് ഫല പ്രഖ്യാപനം നടത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
0 Comments