ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ബോധവല്‍ക്കരണവും ജീവസംരക്ഷണ ക്യാമ്പയിനും ഏറ്റുമാനൂര്‍ ടൗണ്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്നു. വൈറസിനാല്‍ പ്രചരിക്കുന്നതും പ്രതിരോധിക്കാന്‍ പറ്റുന്നതുമായ ഒരു അര്‍ബുദമാണ് ഗര്‍ഭാശയമുഖ അര്‍ബുദം. രോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന് ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. . കോട്ടയം മെഡിക്കല്‍ കോളേജ്, പത്തോളജി വിഭാഗം റിട്ട. പ്രൊഫസര്‍ ഡോക്ടര്‍ വിജയലക്ഷ്മി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ എന്‍എസ്എസ് കരയോഗം പ്രസിഡണ്ട് സുരേഷ് കുമാര്‍, ഡോക്ടര്‍ മൈഥിലി സുരേഷ്, ഡോക്ടര്‍ ഭദ്ര സജീവ്, ഡോക്ടര്‍ ലിനി, വേണു നായര്‍, ഡോ എ.എസ് അജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.പ്രശസ്ത മുടിയേറ്റ് കലാകാരന്‍ കീഴില്ലം ഉണ്ണികൃഷ്ണ മാരാര്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു.
0 Comments