Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷിക യന്ത്രങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധേയമാവുകയാണ്.



കാര്‍ഷിക മേഖലയെ ലാഭകരമാക്കാന്‍ യന്ത്രവത്കരണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് വലിയ പ്രോത്സാഹനമാണ് കൃഷിവകുപ്പ് നല്‍കുന്നത്. പുല്ല് വെട്ടാനും നിലമുഴുത് കൃഷിസ്ഥലമൊരുക്കാനും കിളയ്ക്കാനും കുഴികളെടുക്കാനുമെല്ലാം യന്ത്രങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.  കര്‍ഷകര്‍ക്ക് 40 മുതല്‍ 60 ശതമാനം വരെയും ഗ്രൂപ്പുകള്‍ക്ക് 80 ശതമാനം വരെയും സബ്‌സിഡിയും ലഭിക്കും. 

ഇത്തരം യന്ത്രങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാള്‍ എന്റെ കേരളം പ്രദര്‍ശന വിപണ മേളയില്‍ ശ്രദ്ധേയമാവുകയാണ്. യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതികളും പരിചയപ്പെടാന്‍ അവസരമൊരുക്കിയാണ് സ്റ്റാള്‍ ക്രമീകരിച്ചിരിക്കുന്നത്. 1860 മി.മി പൊക്കം, 2550 മി.മി നീളം. വലിപ്പത്തില്‍ കുഞ്ഞനെങ്കിലും പ്രകടനത്തില്‍ കരുത്തനായ മിനി ട്രാക്ടര്‍ മേളയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. 15 ഹോഴ്സ് പവറുള്ള കാംകോയുടെ ശ്രീദേവ് 115 എന്ന മിനി ട്രാക്ടറാണ്  കാര്‍ഷിക എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ സ്റ്റാളിലെ ശ്രദ്ധേയ സാന്നിധ്യം. 863.5 സി.സി. എന്‍ജിനാണിതിന്. 2,83,360 രൂപയാണ് വില. agrimachinery.nic.in എന്ന വെബ്സൈറ്റിലൂടെ സര്‍ക്കാര്‍ സബ്‌സിഡിക്കായി അപേക്ഷിച്ച് മിതമായ നിരക്കില്‍ സ്വന്തമാക്കാനാവും എന്നതാണ് മറ്റൊരു ആകര്‍ഷണം. കാര്‍ഷിക എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ ഭാഗമായി അഗ്രിക്കള്‍ച്ചറര്‍ ഡ്രോണ്‍, പവര്‍ വീഡര്‍ എന്നീ കാര്‍ഷിക യന്ത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കര്‍ഷക സബ്‌സിഡിയെപ്പറ്റിയുള്ള  സംശയനിവാരണവും  സജ്ജമാക്കിയിട്ടുണ്ട്. വിവിധതരം ഫുഡ് പ്രോസസ്സിംഗ് ഉപകരണങ്ങളായ തേങ്ങ ചിരകല്‍ യന്ത്രം , ഡീ-ഹസ്‌കിങ് മെഷീന്‍ എന്നിവയുടെ  പ്രദര്‍ശനവും ഇവിടെയുണ്ട്. ആധുനിക ജലസേചന സാങ്കേതിക വിദ്യാപ്രദര്‍ശനവും സ്റ്റാളില്‍ സജ്ജമാക്കിയിട്ടുണ്ട്.

Post a Comment

0 Comments