Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാഭ്യാസ വകുപ്പ് മുന്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്‌നേഹ സംഗമം മേയ് 3 ന്



വിദ്യാഭ്യാസ വകുപ്പ് മുന്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ  സ്‌നേഹ സംഗമം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ മേയ് 3 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  സമ്മേളനം രാവിലെ 10-ന് ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ,ലൗലി ജോര്‍ജ് പടികര  ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന അംഗം പി സി തോമസ് അധ്യക്ഷത വഹിക്കും. അഡ്വക്കേറ്റ് വി ബി.ബിനു, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇ. എസ് ബിജു, കൗണ്‍സിലര്‍ ജോണി വര്‍ഗീസ്, ഉഷാറാണി, അമ്മിണി എസ്. നായര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും.  ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന സമാപന സമ്മേളനം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

പെന്‍ഷന്‍ പെന്‍ഷനേഴ്‌സ് ഫോറം കണ്‍വീനര്‍ ബി .രാജീവ്  അധ്യക്ഷത വഹിക്കും. പെന്‍ഷനേഴ്‌സ്  ഫോറം പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി -2025, മുന്‍ അഡീഷണല്‍ ഡിപി ഐ, വി.കെ.സരളമ്മക്ക്  നല്‍കിക് മന്ത്രി പ്രകാശനം ചെയ്യും.  ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, 
 മോന്‍സ് ജോസഫ് എംഎല്‍എ,  തോമസ് ചാഴികാടന്‍ എക്‌സ്... എം.പി , എസ് എം ഡി എഫ് സി ചെയര്‍മാന്‍  സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിക്കും.  ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ  സമ്മേളനത്തില്‍, സംഘടന ഭാരവാഹികളായ ബി. രാജീവ്, വി. ഐ. ഇമ്മാനുവല്‍, പി. പി .ശാന്തകുമാരി, അമ്മിണി സി .നായര്‍,ടി. ഓമന എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments