ആറുമാനൂര്‍ വടക്കനാട്ട് കൊട്ടാരം ശ്രീ ദുര്‍ഗ്ഗാ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നടന്നു. പത്തു ദിവസത്തെ ഉത്സവാഘോഷങ്ങളുടെ സമാപന ദിവസമായ ശനിയാഴ്ച രാവിലെ കലശാഭിഷകം നടന്നു. തന്ത്രി അരവിന്ദവേലില്‍ സുരേഷ് നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈകീട്ട് വിശേഷാല്‍ ദീപാരാധനയ്ക്കും അത്താഴപൂജയ്ക്കും ശേഷം രാത്രി 8 ന് വടക്ക് പുറത്ത് മഹാഗുരുതി നടന്നു. ക്ഷേത്രത്തില്‍ ഭഗവതി പ്രീതിക്കായി പ്രതിഷ്ഠാദിനങ്ങളിലാണ് വടക്കുപുറത്ത് മഹാഗുരുതി നടക്കുന്നത്. മഹാഗുരുതി പൂജയും ചടങ്ങുകളും ദര്‍ശിച്ച് ദേവിയുടെ അനുഗ്രഹം തേടാന്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.
0 Comments