എംവിഐപി കനാലിന്റെ ഭാഗമായുള്ള കോതനല്ലൂര്‍ ആകാശകനാല്‍ വൃത്തിയാക്കുനിടെ കനാലില്‍ കുടുങ്ങിയ ശുചീകരണ തൊഴിലാളിയെ രക്ഷിച്ചു. ആകാശകനാലിന്റ പ്രഭവ സ്ഥാനത്തുള്ള ഗ്രില്‍ വൃത്തിയാക്കുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയാണെന്നതാണ് പ്രാഥമിക നിഗമനം. നിലവിളി ശബ്ദം കേട്ടു സമീപത്തുണ്ടായിരുന്ന പഞ്ചയത്തംഗം ടോമി കാറുകുളം, ബെന്നി കൈപ്പളിമ്യാലില്‍ എന്നിവരാണ് സംഭവസ്ഥലത്ത് ആദ്യം എത്തിയത്.
പഞ്ചായത്തംഗം കടുത്തുരുത്തി അഗ്‌നി രക്ഷ യൂണിറ്റില്‍ വിവരമറിയിച്ചതനുസരിച്ച് സംഭവം സ്ഥലത്ത് എത്തിയ അഗ്‌നിരക്ഷ സേനയും, പ്രദേശവാസികളും ചേര്‍ന്നാണ് ശുചീകരണ തൊഴിലാളിയെ രക്ഷച്ചത്. തുടര്‍ന്ന് അഗ്‌നിരക്ഷ സേന തൊഴിലാളിയെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്‌നിരക്ഷ സേനയുടെയും പ്രദേശവാസികളുടെയും അവസരോചിത ഇടപെടലിന്റെ ഭാഗമായയാണ് കൂടുതല്‍ അപകടമുണ്ടാകാതെ തൊഴിലാളിയെ രക്ഷിക്കാനായതെന്നു പഞ്ചായത്തംഗം ടോമി കാറുകുളം പറഞ്ഞു.
0 Comments