മണ്ണാറുകുന്ന് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വിശ്വാസപ്രഘോഷണ റാലി നടന്നു. അതിരമ്പുഴ പള്ളിയില്‍ നിന്നും റാലി ഫൊറോനാ വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വിശ്വാസ പ്രഘോഷണ റാലി ടാബ്ലോ യുടെയും കൊടി തോരണങ്ങളുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടുകൂടി അതിരമ്പുഴ മാര്‍ക്കറ്റ് ജംഗ്ഷനിലൂടെ മണ്ണാര്‍കുന്ന് പള്ളിയില്‍ എത്തിച്ചേര്‍ന്നു.
മേയ് 4ന് ജൂബിലിയുടെ ആഘോഷ സമ്മേളനത്തില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മത മേലധ്യക്ഷന്മാരും സാംസ്‌കാരിക സാമൂഹിക നേതാക്കളും പങ്കെടുക്കും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷനായിരിക്കും. ബിഷപ് എമിററ്റ്‌സ്മാര്‍ ജോസഫ് പെരുന്തോട്ടം സ്മരണിക പ്രകാശനം നിര്‍വഹിക്കും. മന്ത്രി VN വാസവന്‍, ഫ്രാന്‍സിസ് ജോര്‍ജ് MP തുടങ്ങിയവര്‍ പങ്കെടുക്കും.
0 Comments