മീനച്ചിലാറ്റിൽ കാണാതായ യുവാക്കളെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിന് ഭാഗമായി മീനച്ചിലാറ്റിലെ കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും. വെള്ളം ഉയർന്നുനിൽക്കുന്നത് തെരച്ചിലിനെ ബാധിക്കുന്നതിനെ തുടർന്നാണ് ചെക്ക് ഡാം തുറക്കാൻ തീരുമാനമായത്. ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, മാണി സി കാപ്പൻ എംഎൽഎ, എഡിഎം , റവന്യൂ അധികാരികൾ അടക്കം ചേർന്നാണ് തീരുമാനമെടുത്തത്. ഉച്ചയ്ക്ക് 12 മണിയോടെ ഷട്ടറുകൾ എല്ലാം തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
0 Comments