പാലാ അമലോത്ഭവ മാതാവിന്റെ ജൂബിലി കുരിശുപള്ളിയില്‍ മെയ് മാസ വണക്കത്തിന് തുടക്കമായി. മെയ് 01 മുതല്‍ 31 വരെ
എല്ലാ ദിവസവും രാവിലെ 05.30 ന് വി. കുര്‍ബാന, വണക്കമാസ പ്രാര്‍ത്ഥന , വൈകുന്നേരം 06.00 ന് ജപമാല, വണക്കമാസ പ്രാര്‍ത്ഥന, ലദീഞ്ഞ്. മെയ് 31 വണക്കമാസ സമാപന ദിനത്തില്‍ രാവിലെ 5 30ന് വിശുദ്ധ കുര്‍ബാന. ,വണക്കമാസ പ്രാര്‍ത്ഥന, വൈകുന്നേരം 05.30 ന് പുറത്തുനമസ്കാരം, ആഘോഷമായ ജപമാല, വണക്കമാസ പ്രാര്‍ത്ഥന, ലദീഞ്ഞ്, നേര്‍ച്ചവിതരണം. തിരുക്കര്‍മ്മങ്ങള്‍ക്ക് കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍ ഫാ. ളാലം പഴയപള്ളി വികാരി ജോസഫ് തടത്തില്‍, ളാലം പുത്തന്‍ പള്ളി വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. കൈക്കാരന്മാരായ ജോണി പന്തപ്ലാക്കല്‍, തോമസ് മേനാംപറമ്പില്‍, ജോയി പുളിക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വണക്കമാസ പരിപാടികള്‍ നടത്തപ്പെടുന്നത്.
0 Comments