Breaking...

9/recent/ticker-posts

Header Ads Widget

മെയ്ദിന റാലിയും, പൊതുസമ്മേളനവും നടത്തി.



സിഐടിയു  ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റിയുടെ  നേതൃത്വത്തില്‍   മെയ്ദിന റാലിയും, പൊതുസമ്മേളനവും  നടത്തി. ഏറ്റുമാനൂര്‍  കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ്  പരിസരത്തു നിന്നും വാദ്യമേളങ്ങളുടെയും,കരകാട്ടത്തിന്റെയും, അകമ്പടിയോടെ  ആരംഭിച്ച മെയ്ദിന റാലി ഏറ്റുമാനൂര്‍ ടൗണ്‍ചുറ്റി  കോവില്‍പാടം റോഡ്  വഴി  പേരൂര്‍ കവലയില്‍ സമാപിച്ചു. പൊതുസമ്മേളനം CITU ജില്ലാ സെക്രട്ടറി അഡ്വ. K അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.   തൊഴിലാളികള്‍ വേലയ്ക്കും കൂലിക്കും തൊഴില്‍ സമയം സംബന്ധിച്ചുള്ള അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ നടത്തിയ ഐതിഹാസിക സമരത്തിന്റെ ഓര്‍മ്മ പുതുക്കുകയാണ് മേയ് ദിനാചരണമെന്ന് അഡ്വ. അനില്‍കുമാര്‍ പറഞ്ഞു.  

സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്  കെ. എന്‍. വേണുഗോപാല്‍, ജില്ലാ ജോയിന്റ് സെക്രട്ടറിയും, സംഘാടകസമിതി ചെയര്‍മാനുമായ  അഡ്വ. വിജയപ്രകാശ്, സിഐടിയു ഏരിയ സെക്രട്ടറി പി.വി പ്രദീപ്, സിപിഐഎം ഏരിയ സെക്രട്ടറി ബാബു ജോര്‍ജ്, കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി  എം.എസ് സാനു,   ഇ എസ് ബിജു, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്  മഞ്ജു മനോജ്, സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ  കെ എന്‍ രവി, T.A ഗീത, FSCTO യുടെ നേതാവ് സുരേഷ് ബാബു, സിഐടിയു ഏരിയ വൈസ് പ്രസിഡന്റ്   ടി.വി ബിജോയ്  എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments