കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സര്‍വീസ് സെന്ററുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് മിന്നല്‍ പരിശോധന നടത്തി. പാമ്പാടിയിലും പരിസരപ്രദേശങ്ങളിലും ഉള്ള വാഹന സര്‍വ്വീസിംഗ് കേന്ദ്രങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. അനധികൃതമായി അമിത ശബ്ദവും വെളിച്ചവും വരുന്ന രീതിയില്‍ സൗണ്ട് സിസ്റ്റവും ലൈറ്റും ടൂറിസ്റ്റ് ബസുകളില്‍ ക്രമീകരിച്ചു നല്‍കുന്ന വര്‍ക്ക് ഷോപ്പുകളിലും സര്‍വീസ് സെന്ററുകളിലും ആയിരുന്നു പരിശോധന. അനധികൃതമായി സൗണ്ട് സിസ്റ്റവും ലൈറ്റും ഘടിപ്പിച്ചു നല്‍കിയ വര്‍ഷോപ്പുകള്‍ക്ക് നോട്ടീസ് നല്‍കി.
പാമ്പാടിയിലെ രണ്ടുവര്‍ഷോപ്പുകളില്‍ ആണ് പരിശോധന നടത്തിയത് . മൂന്ന് ടൂറിസ്റ്റ് ബസ്സുകള്‍ പരിശോധനയില്‍ മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയതില്‍ രണ്ടു ബസുകള്‍ക്ക് നോട്ടീസ് നല്‍കി. ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ച്, ഇത്തരത്തില്‍ അനധികൃതമായി ലൈറ്റും സൗണ്ടും സ്ഥാപിച്ച് സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട് . മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആര്‍ ടി ഒ സി ശ്യാമിന്റെ നേതൃത്വത്തില്‍ എം വി ഐ മാരായ ശ്രീശന്‍ ബി ആശാ കുമാര്‍, പി.ജി സുദീപ് , മനോജ് കുമാര്‍ , രഞ്ജിത്ത് , എ എം വി മാരായ മനോജ് കുമാര്‍ , ജെറാള്‍ഡ് വില്‍സണ്‍ , ജോര്‍ജ് വര്‍ഗീസ് , ദീപു നായര്‍ , ഡ്രൈവര്‍മാരായ മനോജ് , ശ്രീജിത്ത് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
0 Comments