അതിരമ്പുഴ സെന്റ് മേരിസ് എല്‍പി സ്‌കൂളില്‍ വായന വാരാഘോഷത്തിന് തുടക്കമായി. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഡെയ്‌സ് മരിയ പതിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സിഎംഐ കോര്‍പ്പറേറ്റ് മാനേജറും മാന്നാനം കെ ഇ സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ റവ. ഡോ. ജയിംസ് മുല്ലശ്ശേരി സിഎംഐ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അല്‍ഫോന്‍സാ മാത്യു, സീനിയര്‍ അസിസ്റ്റന്റ് സൈനി പി മാത്യു, പിടിഎ പ്രസിഡന്റ് മനോജ് പി ജോണ്‍, എംപിടിഎ പ്രസിഡന്റ് ബിജി നെല്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
സ്‌കൂള്‍ തനത് പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുള്ള പാലക വായനവേദി പദ്ധതിയുടെ 'പുസ്തകവിതരണം പൊതുസമൂഹത്തിന്' എന്ന പരിപാടി പൊതുസമൂഹത്തിലെ പ്രതിനിധികള്‍ക്ക് പുസ്തകവിതരണം നടത്തി ഉദ്ഘാടനം ചെയ്തു. പക്ഷി നിരീക്ഷണ ഗവേഷണത്തില്‍ പങ്കെടുത്ത ശ്രേയസ് കൃഷ്ണയെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ കവിതാവിഷ്‌കാരവും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ചേര്‍ന്നൊരുക്കിയ കവിയരങ്ങും മധുരപലഹാര വിതരണവും വായനാവാരാഘോഷ പരിപാടിക്ക് മാറ്റു കൂട്ടി.
0 Comments