കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഭാസംഗമം സംഘടിപ്പിച്ചു. കാലാകായിക ശാസത്രമേളകളില്‍ മികച്ച മികവ് തെളിയിച്ചവരെയും SSLC, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെയും ആദരിച്ചു കൊണ്ട് നടത്തിയ പ്രതിമാ സംഗമം മുന്‍ മന്ത്രി KC ജോസഫ് ഉദ്ഘാടനം ചെയ്തു.
ഉന്നത വിജയം നേടുമ്പോഴും മാനവിക മൂല്യങ്ങള്‍ കൈവിടാതെ സൂക്ഷിക്കാന്‍ യുവതലമുറ ശ്രദ്ധിക്കണമെന്ന് കെ.സി ജോസഫ്. പറഞ്ഞു വിജയങ്ങളില്‍ മതിമറക്കാതിരിക്കാനും വിജയത്തിനു വേണ്ടി കുത്സിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതിരിക്കാനും യുവാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 94 യുവപ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. കെഎസ്‌യു മണ്ഡലം പ്രസിഡണ്ട് അനില്‍ മേലേടം അധ്യക്ഷത വഹിച്ചു. അഡ്വ ബിജു പുന്നത്താനം മുഖ്യപ്രഭാഷണം നടത്തി. സുനു ജോര്‍ജ്, അഡ്വ ജോര്‍ജ് പയസ്, മാര്‍ട്ടിന്‍ പന്നിക്കോട്ട്, ആന്‍സമ്മ സാബു, KSU ജില്ലാ പ്രസിഡന്റ് കെ.എന്‍ നൈസാം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ കൃഷ്ണകുമാര്‍, അനൂപ് വി, ജിതിന്‍ ജോര്‍ജ്, സാബു തെങ്ങുംപള്ളി അഗസ്റ്റിന്‍ കൈമളേട്ട്, ഉല്ലാസ് വി.കെ, നവീന്‍ മാര്‍ട്ടിന്‍, ആല്‍ബിന്‍ പി ഫ്രാന്‍സിസ്, എന്നിവര്‍ പ്രസംഗിച്ചു.
0 Comments