അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷിമി സജി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിജു വലിയമല പഞ്ചായത്ത് സെക്രട്ടറി നിസ്സി ജോണ്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ രാജേഷ് നായര്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഹസീന സുധീര്‍, ജെയിംസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. രണ്ടു കോടി രൂപ ചെലവില്‍ നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ രണ്ടര മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്പറഞ്ഞു.
0 Comments