Breaking...

9/recent/ticker-posts

Header Ads Widget

വാഗമണ്‍ വഴിക്കടവില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ കാറിടിച്ചു കയറി 4 വയസ്സുകാരന് ദാരുണാന്ത്യം



വാഗമണ്‍ വഴിക്കടവില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ കാറിടിച്ചു കയറി 4 വയസ്സുകാരന് ദാരുണാന്ത്യം. വാഹനം ചാര്‍ജ് ചെയ്യാനെത്തിയപ്പോഴാണ് 4 വയസ്സുകാരനെയും മാതാവിനിനെയും കാറിടിച്ചത്.  തിരുവനന്തപുരം നേമം, ശാസ്താ ലൈന്‍, ശാന്തി വില്ല നാഗമ്മല്‍ വീട്ടില്‍ അയാന്‍ എസ് നാഥ് ആണ് മരണമടഞ്ഞത്. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്നിക്ക് അധ്യാപികയായ ആര്യ മോഹന്റെയും  മകനാണ് അയാന്‍ എസ് നാഥ്. ശനിയാഴ്ച മൂന്ന് മണിയോടെയാണ് അപകടം. 

കുടുംബസമേതം വാഗമണ്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ വഴിക്കടവില്‍ കാര്‍ ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ട ശേഷം, സമീപത്ത് ഇരിക്കുകയായിരുന്നു ആര്യ മോഹനും കുട്ടിയും കസേരയില്‍ ഇരിക്കുകയായിരുന്ന അമ്മയുടേയും മടിയിലിരിക്കുകയായിരുന്ന കുഞ്ഞിന്റേയും മേല്‍ മറ്റൊരു കാര്‍  ഇടിച്ചുകയറുകയായിരുന്നു.  ആര്യ മോഹന്‍ (30) പരിക്കുകളോടെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലായില്‍ LKG വിദ്യാര്‍ത്ഥിയായിരുന്ന അയാന്റെ മൃതദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. എറണാകുളത്തെ അഭിഭാഷകനും കരുനാഗപ്പള്ളി സ്വദേശിയുമായ ജയകൃഷ്ണന്‍ ഓടിച്ച കാറാണ് അമ്മയുടെയും കുഞ്ഞിന്റെയും മേല്‍ ഇടിച്ചുകയറിയത്. ഈരാറ്റുപേട്ട പോലീസ് കേസെടുത്തു.

Post a Comment

0 Comments