ഈരാറ്റുപേട്ട പനക്കപ്പാലത്ത് വീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പുലം രാധാഭവന്‍ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ നാലുമാസമായി ഇവിടെ വാടകയ്ക്ക് താമസിക്കുക ആയിരുന്നു ഇവര്‍. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് ആയിരുന്നു രശ്മി. വിഷ്ണു കരാര്‍ ജോലികള്‍ ചെയ്യുന്നയാളാണ്. ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുടമ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഈരാറ്റുപേട്ടസ്ഥലത്തെത്തി. സിറിഞ്ച്, ടേപ്പ് ഉപയോഗിച്ച് കയ്യില്‍ കെട്ടിവച്ച് പരസ്പരം ആലിംഗനം ചെയ്ത നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ക്ക് കുട്ടികളില്ല.
0 Comments