Breaking...

9/recent/ticker-posts

Header Ads Widget

സ്മാര്‍ട്ട് അംഗനവാടിയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു



സംസ്ഥാന ശിശു വികസന വകുപ്പിന്റെയും,ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പേരൂര്‍ പതിനാറാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് അംഗനവാടിയുടെ  നിര്‍മ്മാണ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിച്ചു. ജേക്കബ് ചാണ്ടി വെള്ളാപ്പള്ളി സൗജന്യമായി നല്‍കിയ സ്ഥലത്ത് കേന്ദ്രഫണ്ടും, മുന്‍സിപ്പല്‍ ഫണ്ടും  വിനിയോഗിച്ചാണ് അംഗന്‍വാടി നിര്‍മ്മിക്കുന്നത്.
 
നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രാധിക രമേശ് സ്വാഗതം പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, സെക്രട്ടറി ജി.ബിനുജി, അസിസ്റ്റന്റ് എന്‍ജിനീയര്‍ ആരിഫ ജെ, സൂപ്പര്‍വൈസര്‍ ലിബിന്‍ ജേക്കബ്, അങ്കണവാടി ALMSC കമ്മിറ്റി അംഗം രാജേഷ് ഇ.കെ, CDPO ഷിമിമോള്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലാല്‍ കൃഷ്ണ,ജില്ലാ വൈസ് പ്രസിഡണ്ട് ഡോക്ടര്‍ ശ്രീജിത്ത് കൃഷ്ണ പി,എന്നിവര്‍ സംസാരിച്ചു. അംഗന്‍വാടിക്ക്  സൗജന്യമായി സ്ഥലം വിട്ടു നല്‍കിയ  ജേക്കബ് ചാണ്ടി വെള്ളാപ്പള്ളിയെ കേന്ദ്രമന്ത്രി ചടങ്ങില്‍ ആദരിച്ചു.


Post a Comment

0 Comments