Breaking...

9/recent/ticker-posts

Header Ads Widget

കൂട്ടിയാട്ടം നവ്യാനുഭവമായി.



കേരളത്തിന്റെ അമൂല്യ കലാ പൈതൃകമായ കൂട്ടിയാട്ടം പ്രശസ്ത കലാകാരന്‍ മാര്‍ഗിമധു അവതരിപ്പിച്ചത് കലാസ്വദകര്‍ക്ക് നവ്യാനുഭവമായി.  ചൊല്ലും ചുവടുമായി മാര്‍ഗി മധു കൂടിയാട്ടം സോദാഹരണ പ്രഭാഷണം അവതരിപ്പിച്ചപ്പോള്‍ കുറവിലങ്ങാട് ദേവമാതാ കോളജിലെയും സമീപ വിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികളും അധ്യാപകരു മടങ്ങിയ സദസ്സ്  പൈതൃക കലാരൂപത്തെ അടുത്തറിഞ്ഞു. കൂടിയാട്ടത്തിന്റെ ചരിത്രം, പാഠം , അഭിനയരീതികള്‍ ഹസ്തമുദ്രകള്‍, കഥാപാത്രങ്ങള്‍, ചമയം, അരങ്ങ്, താളക്രമം, അഭിനയശൈലി, വാദ്യോപകരണങ്ങള്‍ എന്നിവയെ പരിചയപ്പെടുത്തുകയും വിവിധ ഭാവസന്ദര്‍ഭങ്ങള്‍ സരസമായി രംഗത്ത് അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് പരിപാടി അരങ്ങേറിയത് .  
കേരളത്തിന്റെ അമൂല്യമായ കലാപൈതൃകത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ റവ. ഫാ. ഡിനോയി മാത്യു കവളമ്മാക്കല്‍, ബര്‍സാര്‍ റവ. ഫാ. ജോസഫ് മണിയന്‍ചിറ, ഡോ. മിനി സെബാസ്റ്റ്യന്‍, ഡോ. റെന്നി എ.  ജോര്‍ജ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ .  ബേസില്‍ ബേബി, ജനറല്‍ സെക്രട്ടറി ജില്‍സണ്‍ സോണി എന്നിവര്‍നേതൃത്വംനല്‍കി.



Post a Comment

0 Comments