Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്‌ളാസും



മോഡല്‍ ലയണ്‍സ് ക്ലബ്ബ് ഓഫ് അടൂര്‍ എമിറേറ്റ്‌സിന്റെ നേതൃത്വത്തില്‍ മൂന്നിലവ് സെന്റ് പോള്‍സ് HSS ല്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്‌ളാസും നടത്തി.  മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി രാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫാദര്‍ കുര്യന്‍ തടത്തില്‍ അധ്യക്ഷനായിരുന്നു.

 ലയണ്‍സ് ജില്ലാ ചീഫ് പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിനോയി ജോസഫ്,  ഹെഡ്മിസ്ട്രസ്സ് ലൂസി സെബാസ്റ്റ്യന്‍, മനേഷ് കല്ലറയ്ക്കല്‍, റ്റിറ്റോ റ്റി. തെക്കേല്‍ ,പ്രിന്‍സ് അലക്‌സ്  തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പാലാ മാര്‍സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെയാണ് ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്‌ളാസും സംഘടിപ്പിച്ചത്. പാലാ  മാര്‍ സ്ലീവ മെഡിസിറ്റി സീനിയര്‍ ഹോമിയോപ്പതി  കണ്‍സള്‍ട്ടന്റ്  ഡോ. കെ.ആര്‍. ജനാര്‍ദ്ദനന്‍ നായര്‍ സെമിനാര്‍ നയിച്ചു.


Post a Comment

0 Comments