Breaking...

9/recent/ticker-posts

Header Ads Widget

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 6 മുതല്‍ 8 വരെ


ഓള്‍ കേരളാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 6 മുതല്‍ 8 വരെ ദേവമാതാ കോളേജ് ഗ്രൗണ്ടില്‍ നടക്കുമെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ പ്രമുഖ കോളേജ് ടീമുകള്‍ പങ്കെടുക്കും. വിജയികള്‍ക്ക് കോളേജ് സ്ഥാപകന്‍ ഫാ പോള്‍ ആലപ്പാട്ടിന്റെ നാമധേയത്തിലുള്ള എവര്‍റോളിംഗ് ട്രോഫിയും  20000, 10000, 5000, എന്നീ ക്രമത്തില്‍ ക്യാഷ് അവാര്‍ഡുകളും നല്‍കും. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നായി 36 ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. 6ന് വൈകുന്നേരം 5ന് മത്സരങ്ങള്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.  കോളേജ് മാനേജര്‍ റവ ഡോ. തോമസ് മേനാച്ചേരി അദ്ധ്യക്ഷത വഹിക്കും. കോളേജില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍  കേളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി മാത്യു, ഫാ. ഡിനോയി മാത്യു, ഫാ ജോസഫ് മണിയന്‍ചിറ , ഡോ. ജോബിന്‍ ജോസ് ' ഡോ. പ്രിയ ജോസഫ്, ഡോ. സതീഷ് തോമസ് എന്നിവര്‍  പങ്കെടുത്തു.




Post a Comment

0 Comments