ലോറിയുടെ പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. എം.സി റോഡില്‍ പട്ടിത്താനം ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിക്ക് പിന്നിലാണ് ഓട്ടോറിക്ഷ ഇടിച്ചുകയറിയത്. അപകടത്തില്‍ പരിക്കേറ്റ പട്ടിത്താനം മൂവാറ്റുപുഴ സ്വദേശി ജോജോയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു അപകടം. എതിര്‍ ദിശയില്‍ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാര്‍,ഓട്ടോയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടയില്‍ ഓട്ടോ നിയന്ത്രണം വിട്ട് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോയുടെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ഉള്ളില്‍ കുടുങ്ങിയ ഓട്ടോ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത് . ഏറ്റുമാനൂര്‍ പോലീസും അഗ്‌നി രക്ഷാസേനയും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.





0 Comments