Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൽ പി.ടി.എ. വാർഷിക പൊതുയോഗവും പ്രതിഭകൾക്ക് അനുമോദനവും.



പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ പി.ടി.എ വാർഷിക പൊതുയോഗം പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജയിംസിൻ്റെ അധ്യക്ഷതയിൽ ചേർന്നു. സോഫ്റ്റ്ബോൾ സീനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഹർഷൽ എം സന്തോഷ്, മോനായി സാബു, ആൾ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി ആം റസലിംഗ് മത്സരത്തിൽ സ്വർണ്ണ മെഡൽ ജേതാവായ നന്ദകുമാർ ഡി . നായർ, വെങ്കല മെഡൽ ജേതാവായ അമൽ നാരായണ, ബാംഗ്ലൂരിൽ വച്ചു നടക്കുന്ന വേൾഡ് യൂത്ത് പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജെഫിൻ ജോജോ, റിപ്പബ്ലിക്ക്ദിന പരേഡിൽ പങ്കെടുത്ത NCC കേഡറ്റുകളായ പി.എം. ബാസ്റ്റിൻ, റെയ്ഗ്ൻ പി.ആർ, ആർമി - നേവി വിംഗുകളിൽ നിന്നായി വിവിധ ദേശീയ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾ, വിവിധ കലാ സാഹിത്യമത്സരങ്ങളിൽ സംസ്ഥാനതലത്തിൽ പുരസ്കാരത്തിനർഹരായവർ എന്നിവരുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക ഉപഹാരങ്ങൾ സമ്മാനിച്ചു. പാഠ്യ മേഖലയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻ്റുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു. എക്കണോമിക്സ് രണ്ടാംവർഷബിരുദവിദ്യാർത്ഥിയായ അലോഷ്യസ് ജോമോൻ എഴുതിയ ബേണിംഗ് യൂത്ത് എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മവും നടത്തപ്പെട്ടു. വൈസ് പ്രിൻസിപ്പൽ റവ .ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ,പി.ടി.എ വൈസ് പ്രസിഡൻ്റ് റോയി ജോസഫ്, സെക്രട്ടറി സിജു ജോസഫ്, പബ്ലിക്കേഷൻ വിഭാഗം ഡയറക്ടർ ഡോ. പ്രിൻസ് മോൻ ജോസ്, മനേഷ് വർഗ്ഗീസ് ജോൺ, എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments