Breaking...

9/recent/ticker-posts

Header Ads Widget

ചെക്ക് കേസില്‍ മാണി സി കാപ്പന് തടവ് ശിക്ഷ വിധിച്ച് കോടതി



കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന പരാതിയില്‍ മാണിസി കാപ്പന്‍ എംഎല്‍എയ്ക്ക് തടവ് ശിക്ഷ. പ്രവാസി aവ്യവസായി ദിനേശ് മോനോന്‍ നല്‍കിയ പരാതിയിലാണ് കാപ്പന്‍ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയിരിക്കുന്നത്. നാല് കേസുകളിലായി നാല് വര്‍ഷം ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.  അതേസമയം ഒരു വര്‍ഷം മാത്രം ശിക്ഷയുള്ളതിനാല്‍ എംഎല്‍എ സ്ഥാനത്തിന് അയോഗ്യത ഉണ്ടാവില്ല. 5.3 കോടി രൂപ നഷ്ടപരിഹാരവും നല്‍കണം.


മുംബൈ ബോറിവില്ലി കോടതിയാണ് ശിക്ഷ വിധിച്ചത്. 2015 മുതലാണ് കാപ്പനെതിരെ കോടതി നടപടികള്‍ ആരംഭിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി നല്‍കാമെന്ന് പറഞ്ഞ് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. മുംബൈ സ്വദേശിയായ ദിനേശ് മേനോന്‍ ആണ് പ്രധാന പരാതിക്കാരന്‍. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും കേസ് എത്തിയിരുന്നു എങ്കിലും മുന്നോട്ടു പോയിരുന്നില്ല. തുടര്‍ന്ന് ദിനേശ് മേനോന്‍ മുംബൈയിലെ കോടതിയെ സമീപിക്കുകയായിരുന്നു. വിശദമായി വാദം കേട്ടതിനൊടുവില്‍ ആണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

എംഎല്‍എ സ്ഥാനത്തിന് അയോഗ്യത നേരിടേണ്ടി വരില്ലെങ്കിലും ക്യാബിനറ്റ് പദവി അടക്കം പരിഗണിക്കപ്പെടുന്ന കാപ്പന് കോടതിവിധി തിരിച്ചടിയാണ്. കാപ്പന്‍ ഇന്ന് കോടതിയില്‍ ഹാജര്‍ ആയിരുന്നില്ല. 


ശിക്ഷാവിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി. താന്‍ ഹാജരാകാതെ എങ്ങനെ വിധി പറയുമെന്നും മാണി സി കാപ്പന്‍ ചോദിക്കുന്നു. കേസ് തനിക്ക് എതിരായ ഗൂഢാലോചനയാണെന്നും ആര്‍ക്കും പണം കൊടുക്കാന്‍ ഇല്ലെന്നുമാണ് മാണി സി കാപ്പന്റെ വാദം. തനിക്ക് ഉടന്‍ ലഭിക്കുന്ന പദവി തടയുക ആണ് ലക്ഷ്യം എന്നും മാണി സി കാപ്പന്‍ ആരോപിക്കുന്നു.


Post a Comment

0 Comments