Breaking...

9/recent/ticker-posts

Header Ads Widget

കുട്ടികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍



ഒന്നരവര്‍ഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാലയങ്ങളിലെത്തുന്ന കുട്ടികളെ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. തിരികെ സ്‌കൂളിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി പുന്നത്തുറ ഗവ യുപി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഏറ്റുമാനൂര്‍ നഗരസഭയുടെയും പൂര്‍വവിദ്യാര്‍ത്ഥികള്‍, ഡിവൈഎഫ്‌ഐ, രക്ഷകര്‍ത്താക്കള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. സ്‌കൂള്‍ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കി അണുനശീകരണം നടത്തി. സ്‌കൂള്‍ കെട്ടിടം പെയിന്റ് ചെയ്ത് ആകര്‍ഷകമാക്കി. ഹെഡ്മിസ്ട്രസ് വി പത്മജം, എസ്എസ്ജി പ്രസിഡന്റ് എംകെ സുഗതന്‍, സെക്രട്ടറി ടിവി സുരേഷ്, പിടിഎ പ്രസിഡന്റ് സിവി ബിബിന്‍, ഡിവൈഎഫ്‌ഐ കറ്റോട് യൂണിറ്റ് സെക്രട്ടറി രാഹുല്‍ എം സാബു എന്നിവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments