നിയന്ത്രണം വിട്ട മിനി ടൂറിസ്റ്റ് ബസ് എതിര് ദിശയില് എത്തിയ മറ്റൊരു ടൂറിസ്റ്റ് ബസ്സില് ഇടിച്ചു കയറി. ഇതേ തുടര്ന്ന് നിയന്ത്രണം വിട്ട തമിഴ്നാട് ടൂറിസ്റ്റ് ബസ് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചിറക്കിയതിനെത്തുടര്ന്ന് വന് ദുരന്തം ഒഴിവായി. മിനി ടൂറിസ്റ്റ് ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായത്. കോയമ്പത്തൂരില് നിന്നും വാഗമണ്ണിലേക്ക് വിദ്യാര്ഥികളുമായി പോകുകയായിരുന്ന ബസ്സിലേക്കാണ് മിനി ബസ് ഇടിച്ചു കയറിയത്. രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. അപകടത്തില് വിദ്യാര്ത്ഥികള്ക്ക് നിസ്സാര പരിക്കേറ്റു. കുറവിലങ്ങാട് പോലീസ് മേല് നടപടി സ്വീകരിച്ചു. പരിക്കേറ്റ വിദ്യാര്ത്ഥികള് സ്വകാര്യ ആശുപത്രിയില് ചികിത്സ തേടി.




0 Comments