Breaking...

9/recent/ticker-posts

Header Ads Widget

കാണാതായ വയോധികനെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി



2 ദിവസം മുന്‍പ് കാണാതായ വയോധികനെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റക്കര മാരാംകുഴയില്‍ എംഎം മാത്യുവിന്റെ മൃതദേഹമാണ് പുന്നത്തുറ പള്ളിക്കടവിന് സമീപത്ത് നിന്നും കണ്ടെത്തിയത്. ആറ്റില്‍ ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്.  പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ചേര്‍പ്പുങ്കലില്‍ നിന്നും മാത്യുവിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പാലാ പോലീസില്‍ പരാതി നല്കിയിരുന്നു.






Post a Comment

0 Comments