കോവിഡിന് പിന്നാലെ ഇന്ത്യയിലാദ്യമായി വാനരവസൂരി കേരളത്തില്‍ സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നുമെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച കോട്ടയം സ്വദേശികളായ 2 പേര്‍ നിരീക്ഷണത്തില്‍. ഇവര്‍ക്ക് വാനരവസൂരിയുടെ ലക്ഷണങ്ങളില്ലെങ്കിലും 21 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ പ്രിയ അറിയിച്ചു. ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും, ദ്രുതകര്‍മ്മ സമിതി യോഗം ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്തു. കോവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌ക്, കൈ കഴുകള്‍, അകലം പാലിക്കല്‍ എന്നിവയിലൂടെ രോഗം പകരുന്നത് തടയാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.
0 Comments