പാലായുടെ ഹൃദയഭാഗത്ത്, ആധുനിക സൗകര്യങ്ങളോടെ 5 നിലകളുള്ള ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് രൂപകല്പന ചെയ്ത പുതയ ഹോട്ടല്‍ ഗ്രാന്‍ഡ് കോര്‍ട്ട് യാര്‍ഡിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. അഞ്ച് നിലകളിലായി വെജിറ്റേറിയന്‍ റെസ്റ്റോറന്റ് , നോണ്‍ വെജിറ്റേറിയന്‍ റസ്റ്റോറന്റ്, 27 ലക്ഷ്വറി റൂമുകള്‍, 3 ഹാളുകള്‍ എന്നിവ അടങ്ങിയ, ഹോട്ടലില്‍ 400 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട്.
വിശാലമായ പാര്‍ക്കിംഗ് സൗകര്യവും എര്‍പ്പെടുത്തിയിട്ടുണ്ട്. 50000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ താമസത്തിനും ഭക്ഷണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ലക്ഷ്വറി റൂമുകളും ഗ്രാന്‍ഡ് കോര്‍ട്ട് യാര്‍ഡിനെ ആകര്‍ഷകമാക്കുന്നു. പാലായുടെ യശസ്സും, താല്‍പര്യവും മുന്‍നിര്‍ത്തിയാണ് എല്ലാ ഡിസൈനും രൂപീകരിച്ചിരിക്കുന്നത്. പാലായുടെ വളര്‍ച്ചയ്ക്കും പാലാക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഈ സംരംഭം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുമെന്ന് സംഘാടകര്‍ പറയുന്നു.ജൂലൈ 13 ഞായറാഴ്ച 11 മണിക്ക് ജോസ് കെ മാണി MP ഗ്രാന്‍ഡ് കോര്‍ട്ട് യാര്‍ഡ് ഉദ്ഘാടനം ചെയ്യും. മാണി സി കാപ്പന്‍ MLA ഭദ്രദീപം തെളിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍ Ex MP, രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക നേതാക്കള്‍, തുടങ്ങിയവര്‍പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ജോസ് അഗസ്റ്റിന്‍ കുഴിക്കാട്ടുചാലില്‍, പാലാ നഗരസഭ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, ജനറല്‍ മാനേജര്‍ ദേവരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments