ലഹരി വസ്തുക്കളുമായി 2 യുവാക്കള്‍ പാലാ പോലീസിന്റെ പിടിയിലായി. പുലിയന്നൂര്‍ തെക്കുംമുറി നെടുംപ്ലാക്കല്‍ അലന്‍ ഗോപാലന്‍ (26), വെള്ളിയേപ്പള്ളി മണിമന്ദിരത്തില്‍ രാഹുല്‍ ആര്‍ (31) എന്നിവരാണ് അറസ്റ്റില്‍ ആയത്. ജൂണ്‍ 30ന് പാലാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ കെ യുടെ നേതൃത്വത്തില്‍ പെട്രോളിംഗ് നടത്തി വരവെ രാത്രി 08.10 മണിയോടുകൂടി പാലാ ചിറ്റാര്‍ കുരിശ് പളളി പേണ്ടാനം വയല്‍ റോഡില്‍ ചിറ്റാര്‍ പളളിയ്ക്ക് മുന്‍വശം ഭാഗത്ത് വച്ച് മുന്‍വശം നമ്പര്‍ പ്ലെയിറ്റ് ഇല്ലാത്ത കറുത്ത നിറത്തിലുള്ള മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്ത് വന്ന യുവാക്കളെ വാഹനം നിര്‍ത്തിച്ച് പരിശോധിച്ചപ്പോഴാണ് 370.00ഗ്രാം ഗഞ്ചവും ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ കരുതിയിരുന്ന ഷെഡ്യൂള്‍ഡ് എച്ച് വിഭാഗത്തില്‍പ്പെട്ട 142 MEPHENTERMINE ഉം പ്രതികളില്‍നിന്നും പിടിച്ചെടുത്തത്. പ്രതികള്‍ക്കെതിരെ NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ MEPHENTERMINE സൂക്ഷിച്ചതിന് കോട്ടയം ജില്ലാ ഡ്രഗ് ഇന്‍സ്പെക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കുകയും ചെയ്തു.
0 Comments