ആം ആദ്മി പാര്‍ട്ടിയുടെ അതിരമ്പുഴ മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനവും, പൊതുസമ്മേളനവും ശനിയാഴ്ച നടക്കും. സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രീയ വിശദീകരണയാത്ര നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന യാത്രയുടെ ഉദ്ഘാടനം ജില്ലാ കണ്‍വീനര്‍ ബിനോയി പുല്ലത്തില്‍ നിര്‍വഹിക്കും. പഞ്ചായത്ത് കണ്‍വീനര്‍ ജോയി ചാക്കോയുടെ നേതൃത്വത്തില്‍ നടക്കുന്ന വിശദീകരണയാത്ര വൈകിട്ട് 4 മണിയോടെ അതിരമ്പുഴ പള്ളി ജംഗ്ഷനിലെത്തും. മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന കണ്‍വീനര്‍ പി.സി സിറിയക് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ബിനോയി പുല്ലത്തില്‍, ചാക്കോ പയ്യനാടന്‍, ബെന്നി ലൂക്ക, ജോയി ചാക്കോ, എം.എസ് വിന്‍സെന്റ് സജി തുടങ്ങിയവര്‍ പങ്കെടുത്തു.