Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ. ഫില്‍സണ്‍ മാത്യൂസിനെ യു.ഡി.എഫ് ജില്ലാ കണ്‍വീനറായി നിയമിച്ചു



കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ: ഫില്‍സണ്‍ മാത്യൂസിനെ യു.ഡി.എഫ്.ജില്ലാ കണ്‍വീനറായി നിയമിച്ചു. കണ്‍വീനറായിരുന്ന ജോസി സെബാസ്റ്റ്യന്‍ കെ.പി.സി.സി. ഭാരവാഹിയായ സാഹചര്യത്തില്‍ ജോസി സെബാസ്റ്റ്യനെ മാറ്റിയാണ് ഫില്‍സണ്‍ മാത്യൂസിനെ നിയമിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഫില്‍സണ്‍ എം.ജി. സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, കാര്‍ഷിക വികസന ബാങ്ക് സംസ്ഥാന ഡയറക്ടര്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ്, അരീപ്പറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫില്‍സനെ കൂടാതെ ഇടുക്കി ജില്ലയിലെ യു.ഡി.എഫ് ചെയര്‍മാനായി ജോയി വെട്ടിക്കുഴിയേയും,  തൃശ്ശൂര്‍ ജില്ലാ ചെയര്‍മാനായി  എം.പി വിന്‍സന്റ് മുന്‍ എംഎല്‍എയെയും,  വയനാട് ജില്ലാ കണ്‍വീനറായി കെ.കെ വിശ്വനാഥന്‍ മാസ്റ്ററെയും  നിയോഗിച്ചതായി യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ അറിയിച്ചു.





Post a Comment

0 Comments