Breaking...

9/recent/ticker-posts

Header Ads Widget

50 കിലോയോളം വരുന്ന കാച്ചില്‍ വിളവെടുത്തു



വിദേശത്തു നിന്നും തിരികെയെത്തി കാര്‍ഷിക മേഖലയില്‍ സജീവമായ അതിരമ്പുഴയി ലെ അപ്പച്ചന്‍ കൃഷിയിടത്തില്‍ മികച്ച വിളവു നേടി മാതൃകയായി. ജൈവ കൃഷിയിലൂടെ 50 കിലോയോളം വരുന്ന കാച്ചില്‍ വിളവെടുത്തു.  പ്രവാസ ജീവിതത്തിനു ശേഷം മടങ്ങി നാട്ടിലെത്തി കാര്‍ഷികവൃത്തിയിലേക്ക് നീങ്ങുകയായിരുന്നു അതിരമ്പുഴ കാട്ടാത്തി മേനാച്ചേരില്‍ ലൂക്കാ ജോസഫ് എന്ന അപ്പച്ചന്‍. പഴയ തലമുറക്കാരുടെ കൃഷിയിലെ പ്രധാന ഇനങ്ങളായിരുന്നു കാച്ചിലും ചേനയും കപ്പയും. പുതുതലമുറ ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേക്ക് മാറിയപ്പോള്‍ ഉള്ള  പ്രത്യാഘാതങ്ങള്‍ പ്രതിദിനം തിരിച്ചറിയുന്ന മലയാളികളുടെ തീന്‍മേശയിലേക്ക് കാച്ചില്‍  തിരികെ എത്തുന്നതിനിടയിലാണ് അപ്പച്ചന്റ കാച്ചില്‍കൃഷി വന്‍ വിജയമായി മാറിയത്. കുടുംബാംഗങ്ങളും സമീപവാസികളായ യുവാക്കളും  ചേര്‍ന്നാണ്  കാച്ചില്‍  ഉടയാതെ മണ്ണില്‍ നിന്നും കിളച്ചെടുത്തത്. കാര്‍ഷിക സംസ്‌കാരത്തിന്റെയും  കാര്‍ഷിക സമൃദ്ധിയുടെയും നവ്യ അനുഭവമായും വിളവെടുപ്പ് മാറി.




Post a Comment

0 Comments