Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ചൊവ്വാഴ്ച സമാപിക്കും



കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ആറാട്ടോടെ ചൊവ്വാഴ്ച സമാപിക്കും. ചൊവ്വാഴ്ച വൈകുന്നേരം ആറരയ്ക്ക് കാണക്കാരി ജംഗ്ഷനില്‍ നിന്നും ദേശ താലപ്പൊലി  ആരംഭിക്കും. ആറാട്ട് ദിവസം കാണക്കാരി ശ്രീകൃഷ്ണ  എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ആറാട്ട് സദ്യ നടത്തും. ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും വിവിധ രംഗങ്ങളില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ഥികളെയും വിവിധ സമുദായ സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.  യോഗത്തില്‍ ഉത്സവ കമ്മിറ്റി രക്ഷാധികാരി   കെ.എന്‍. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഊരാഴ്മ ദേവസ്വം സെക്രട്ടറി  കുമാരന്‍  നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഉത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ നന്ദപ്പന്‍ കുഴുപ്പില്‍, ശശി കല്ലടി, മനോജ് എടപ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments