Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട KSRTC ബസ് റോഡിനു സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു.



നിയന്ത്രണം വിട്ട KSRTC ബസ് റോഡിനു സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. ദേശീയപാതയില്‍ മുണ്ടക്കയം ഇടചോറ്റിക്ക് സമീപമാണ് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ്  കുഴിയിലേക്ക് മറിഞ്ഞത്. 40 ഓളം യാത്രക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്നും കുമളിക്ക് പോയ വാഹനമാണ് രാത്രി 8:30 യോടു കൂടി അപകടത്തില്‍പെട്ടത്.. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍